Malayalam Hymn
Daivakrupaye daivakrupaye alavillatha
Daivakrupaye daivakrupaye alavillatha lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദൈവകൃപയേ ദൈവകൃപയേ
അളവില്ലാത്ത തൻ കൃപയേ (2)
എണ്ണമില്ലാത്ത നന്മകൾ എന്നിൽ
ചൊരിഞ്ഞതാം ദൈവകൃപയെ (2)
1 കൂരിരുളിൻ താഴ്വരകളിലും
താങ്ങായി തണലായി ദൈവകൃപയെ (2)
മരണയോർദ്ദാൻ എന്നിൽ കവിയുമ്പോഴും
നിർത്തിയതോ തൻ കൃപയെ (2);- ദൈവ…
2 പാപത്തിൻ ആഴത്തിൽ കിടന്ന എന്നെ
തേടിയെത്തിയ ദൈവകൃപയെ (2)
ക്രിസ്തുവിൽ എന്നെ മകനാക്കി
തന്ന അവകാശിയായി തീർന്നു (2);- ദൈവ…
3 സ്വർഗ്ഗീയ നന്മകൾ തന്നു
തൻ മഹത്വം എന്നിൽ വെളിപ്പെട്ടല്ലോ (2)
ശ്രേഷ്ഠമേറിയ പദവികൾക്കായി
നന്ദി ചൊല്ലി വാഴ്ത്തിടുന്നു (2);- ദൈവ…