Malayalam Hymn
Daivathin sneham ha ethra sreshtam
Daivathin sneham ha ethra sreshtam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ഠം
ആയതിൻ ആഴം ആർക്കു വർണ്ണിക്കാം
ജീവിത ക്ലേശ ഭാരങ്ങൾ മദ്ധ്യേ
നിൻ ചാരെ എത്തും സ്നേഹകരം (2)
ജീവിത ഭാരങ്ങൾ ഏറിടുമ്പോൾ
രോഗത്താൽ പാരം തളർന്നിടുമ്പോൾ
ഭയം വേണ്ട ഞാൻ നിന്നോടുകൂടെ
ഉണ്ടെന്നുരച്ച ദൈവസ്നേഹം (2);-
ഉറ്റവർ നിന്ദിച്ചു തള്ളിടുമ്പോൾ
ശിക്ഷവിധിച്ചു രസിച്ചിടുമ്പോൾ
പെറ്റമ്മ പോലെ കൈകൾ പിടിച്ചു
മാറോടണയ്ക്കും ക്രൂശിൻ സ്നേഹം (2);-
മരുഭൂവിൽ വാടി തളർന്നിടുമ്പോൾ
ചേതനയറ്റു പതിച്ചിടുമ്പോൾ
പുതുജീവൻ നൽകി പുതുശക്തിയേകി
ആകാശമദ്ധ്യേ ഉയർത്തും സ്നേഹം (2);-