Enthathishayame daivathin sneham ethra

Malayalam Hymn

Enthathishayame daivathin sneham ethra

Enthathishayame daivathin sneham ethra lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ! അതു ചിന്തയിലടങ്ങാ - സിന്ധുസമാനമായ് സന്തതം കാണുന്നു ഞാൻ 2 ദൈവമേ നിൻ മഹാസ്നേഹമതിൻ വിധം ആർക്കു ഗ്രഹിച്ചറിയാം എനി- ക്കാവതില്ലേയതിൻ ആഴമളന്നിടാൻ എത്ര ബഹുലമതു;- 3 ആയിരമായിരം നാവുകളാലതു വർണ്ണിപ്പതിന്നെളുതോ പതിനായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ പാരിലസാദ്ധ്യമഹോ;- 4 മോദമെഴും തിരുമാർവ്വിലുല്ലാസമായ് സന്തതം ചേർന്നിരുന്ന ഏകജാതനാമേശുവെ പാതകർക്കായ് തന്ന സ്നേഹമതിശയമേ;- 5 പാപത്താൽ നിന്നെ ഞാൻ കോപിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ് സ്നേഹ- വാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ ആശ്ചര്യമേറിടുന്നു;- 6 ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും ഒട്ടും നിഷേധിക്കാതെ എന്നെ കേവലം സ്നേഹിച്ചു പാലിച്ചിടും തവ സ്നേഹമതുല്യമഹോ;-

Related Songs