Malayalam Hymn
Karthavesu kudeyundu
Karthavesu kudeyundu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കർത്താവേശു കൂടെയുണ്ട് ഒട്ടും ഭീതിയെനിക്കില്ല
തട്ടി വീഴാതുള്ളം കൈയ്യിൽ
പെട്ടെന്നവൻ താങ്ങിടും ദൂതന്മാരിൻ കാവലിൽ
സിംഹക്കൂട്ടിൽവീണാലും
തൻ ദൂതന്മാരിൻ കാവലിൽ
കാണുമേ തൻ പ്രിയൻ പൊൻമുഖം
പാടും ഞാനെൻ സീയോൻ ഗീതത്തെ
ഓർക്കും ഞാനെൻ ശാലേം നഗരത്തെ
കാണും ഞാനാ നിത്യ തേജ്ജസ്
മേഘാരൂഢനായി വേഗം വരുന്നോനെ
1 ബാബേലിൻ തീരമെന്റെ മുമ്പിൽ വന്നണഞ്ഞാലും
കഷ്ട്ടതയും നിന്ദയുമെൻ കൂടാരത്തിൽ വന്നാലും
പട്ടുപോയെന്നോർത്തു ശത്രു ഊറ്റമായി നിന്നാലും
കാണുമേ ഞാൻ പ്രിയൻ പൊൻമുഖം;- പാടും..
2. ബന്ധത്താൽ കിന്നരങ്ങൾ കല്ലിലേന്താൻ കഴിഞ്ഞിലേൽ
അലരിമേൽ ഞാൻ കിന്നരത്തെ തൂക്കിയെന്നിരുന്നാലും
ബന്ധിച്ചവർ കൂട്ടമായ് വന്നു പറഞ്ഞിടുമ്പോൾ
കാണുമേ ഞാൻ പ്രിയൻ പൊൻമുഖം;- പാടും..
3. അക്കരെയെൻ വാഗ്ദത്വത്തെ കാണാൻ കഴിഞ്ഞില്ലേലും
അബ്രഹാമിൻ വാഗ്ദത്വത്തെ നല്കിയവൻ കൂടുണ്ട്
അക്കരെ നിന്നെത്തുമെന്റെ പ്രിയൻ വാനമേഘത്തിൽ
കാണുമേ ഞാൻ പ്രിയൻ പൊൻമുഖം;- പാടും..