Malayalam Hymn
Thalirithamayoru hridayam
Thalirithamayoru hridayam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
തളിരിതമായൊരു ഹൃദയം
തരണേ അടിയനു ദേവാ
തനുവിതുതളരുന്നേറ്റം
തരുവായ് തണലായ് നിൽക്ക
തവതിരുനിനവിൽ തരളിതമാം ഹൃദയം
തരണേ അടിയനു ദേവാ
തമസ്സിൽ താണ്ഡവമടിയാർക്ക്
താങ്ങാനാവുന്നില്ലയ്യോ
താമസമെന്തേ വന്നീടുവാൻ
താണുവണങ്ങുന്നീയടിയാർ
തായിൽ മടിയിൽ തലചായ്ക്കും
തനയർ അടിയർ തള്ളരുതേ; തളിരിത…
താരകൾ നവമായ് മനസ്സിൽ വിരിയാൻ
താതാ കനിയണമെന്നും
താവക കൃപയിൻ സാന്ത്വനനൂലാൽ
താതാ ഞങ്ങളെ ബന്ധിക്ക
തേജോരൂപം കണ്ണിനു കുളിരായ്
താരായ് തളിരായ് മേവിടണേ; തളിരിത…