Malayalam Hymn
Anuthapa hridayam thirumunpil
Anuthapa hridayam thirumunpil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാ
കരുണാർദ്രമിഴികൾ തുറക്കേണമേ
നോക്കേണമേ നിൻ മൊഴി പകരേണമേ
ജീവൻ കനിഞ്ഞേകിയണയ്ക്കേണമേ
മരുഭൂമിയിൽ തെളിനീരുറവയുമായി
എരിതീയിലോ കരുതൽ ചിറകുമതായി(2)
എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർ
സ്വന്തം വഴി തേടിയോർ
ഞങ്ങൾ സ്വന്തം വഴിതേടിയോർ; അനുതാപ...
വഴിയാത്രയിൽ സഖിയായ് കൂടെ നടന്നു
കൂടാരവാസിയായ് കൂട്ടിനിരുന്നു (2)
എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർ
സ്വന്തം വഴി തേടിയോർ
ഞങ്ങൾ സ്വന്തം വഴിതേടിയോർ; അനുതാപ...
ഇരുളിന്റെ താഴ്‌വരയിൽ വഴികാട്ടിയായ്
കദനങ്ങളിൽ ഒളി വിതറുന്ന സൂര്യനായ് (3)
എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർ
സ്വന്തം വഴി തേടിയോർ
ഞങ്ങൾ സ്വന്തം വഴിതേടിയോർ; അനുതാപ...