Malayalam Hymn
Aaradhana hridayam thurannu
Aaradhana hridayam thurannu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആരാധന.. ഹൃദയം തുറന്നു ഞാൻ
ആത്മമണാള നിൻ തിരുസവിധെ(2)
ആദരവോടിതാ താണു വണങ്ങുന്നേ(2)
ആരിലുമുന്നതനെ സ്തുതി നിനക്ക്....
ഉന്നതനെ ഉയർത്തുന്നു നിന്നെ ഞാൻ
ഉല്ലാസ ഗാനങ്ങൾ ആലപിച്ചു(2)
ഉലകിൻ നായകാ നീയല്ലാതില്ല(2)
ഉപേക്ഷിക്കാത്തവനായി എന്നെ എന്നും;-
നമിക്കുന്നു നിന്നെ ഞാനിന്നു നാഥാ
നിൻ തിരു സവിധത്തിൽ എത്തിടുവാൻ (2)
നിന്നിഷ്ടം ചെയ്യുവാൻ ഇന്നു ഞാൻ വരുന്നേ (2)
നിന്നിൽ ലയിപ്പിക്ക എന്നെയും നാഥാ;-