Aaradhana aaradhana yakkobin

Malayalam Hymn

Aaradhana aaradhana yakkobin

Aaradhana aaradhana yakkobin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധന ആരാധന യാക്കോബിൻ വല്ലഭന് ആരാധന ആരാധന ആരാധന രാജാധിരാജാവിന് ആരാധന അവൻ വിടുവിപ്പാൻ ശക്തൻ ആരാധിപ്പാൻ യോഗ്യൻ എന്നേക്കും വാഴും പരമോന്നതൻ അവൻ സർവ്വശക്തനാകും രാജാധിരാജൻ അത്ഭുതത്തിൻ ദൈവംവീരനാം ദൈവം;- ആരാധന ചെങ്കടൽ പിളർന്നു എന്നും വഴിനടത്തും ഇസ്രായേലിൻ ദൈവത്തിനരാധന മരുഭൂമിയിൽ മന്നാ നൽകീടും സൈന്യത്തിൻ നായകന് ആരാധന മേഘതൂണായി തണലായ് അഗ്നിസ്തംഭം കാവലായ് നടത്തീടും നാഥന് ആരാധന;- ആരാധന കരയുന്ന കാക്കയ്ക്കും ഭക്ഷണം നൽകും ഏലീയാവിൻ ദൈവത്തിനരാധന മാറാ നീക്കി പാറയായ്ഇറങ്ങി നിന്ന മാറാത്തദൈവത്തിനരാധന നാലാമനായ് ഇറങ്ങും കരം പിടിച്ചുയർത്തും ജീവനുള്ള ദൈവത്തിനരാധന;- ആരാധന ശത്രുസൈന്യം പാളയമിറങ്ങിയാലും തകർക്കുകില്ല എന്നെ മുടിക്കുകില്ലാ അലറുന്ന സിംഹംപോലെ ശത്രു വന്നാലും ദാവീദിൻ ദൈവമെന്നിൽ ശക്തി നൽകീടും സ്വർഗ്ഗത്തിലും ഭൂമിയിലും അധികാരം ഉള്ളവനു മരണത്തെ ജയിച്ചവനാരാധനാ;- ആരാധന പെന്തകൊസ്തു നാളിൽ ഇറങ്ങി വന്ന ആത്മാവാം ദൈവത്തിനരാധന തളരുന്ന നേരത്തും ശക്തിനൽകീടും ദൈവത്തിനാത്മാവി നാരാധനാ അഭിഷേകം പകരും നുകങ്ങൾ തകർത്തീടും ജയം നൽകും ദൈവത്തിനരാധന;- ആരാധന

Related Songs