Malayalam Hymn
Prarthanakkay thirumunpil
Prarthanakkay thirumunpil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പ്രാർത്ഥനക്കായ് തിരുമുമ്പിൽ കൈവണങ്ങുന്നടിയാർ
തിരുഹിതം പോൽ യാചിപ്പാൻ വരം താ പരമപിതാ
അനുഗ്രഹദായകനേ
വിശ്വാസ സ്ഥിരതരായ് അണഞ്ഞിടും ദാസരിന്മേൽ
മശിഹായിൻ നാമത്തിൽ
കുറവെന്യേ കൃപ നൽകി വഴിനടത്തു
കരുണകൾക്കുടയവനെ
വേദാന്ത പൊരുൾ ഗ്രഹിപ്പാൻ
തവഹിതം പോൽ മരുവാൻ
ജ്ഞാനത്തിൻ ഉറവുകളെ
അടിയരിലനുദിനമരുളണമേ
അറിവിൻ വല്ലഭനേ
തിന്മകളിൽ പതറാതെ നന്മകളിൽ ജയിപ്പാൻ
കന്മഷങ്ങൾ വിട്ടൊഴിയാൻ
വിവേചനമരുളുക പരമഗുരോ
ആത്മഫലം വിളങ്ങാൻ
നിർമ്മലരാം മനമോടെ നിരന്തരം സ്തുതിച്ചിടുവാൻ
നിർമ്മദരായ് നിലനിൽപ്പാൻ
നിരുപമസ്നേഹത്തിൽ വസിച്ചിടുവാൻ
നിഖിലേശാ കൃപ ചൊരിയു