Odunnu njan odunnu njan

Malayalam Hymn

Odunnu njan odunnu njan

Odunnu njan odunnu njan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഓടുന്നു ഞാൻ ഓടുന്നു ഞാൻ പരമവിളിയുടെ ലാക്കിലേക്ക് സ്വർഗ്ഗ സീയോനതാ വിദൂരതയിൽ വിശ്വാസ കൺകളാൽ കാണുന്നു ഞാൻ 1 കാൽവറി മലമുകളേറി തന്റെ കാൽകരം കുരിശതിൽ തറയ്ക്കപ്പെട്ടു ദേഹമാം തിരശ്ശീല ചിന്തിയതാൽ ജീവനിൻ പുതുവഴി തുറന്നെനിക്കായ്;- 3 ആത്മാവിൻ അഭിഷേകം നല്കിയവൻ വിശുദ്ധരിൽ കൂട്ടായ് മയേകിയവൻ തലയാകും തന്നോളം വളർന്നിടുവാൻ അനുദിനം തരുന്നു നൽ വചനങ്ങളും;- 4 കാന്തനുമായുള്ള വാസമോർത്താൽ ഇഹത്തിലെ വാസമിതേതുമില്ലേ വാട്ടം മാലിന്യങ്ങളേശിടാത്തൊര- വകാശമെനിക്കായ് താനൊരുക്കിടുന്നു;- 5 വരുവതിനിനിയും നാളധികമാമോ മൽപ്രിയനേ കൺകൾ കൊതിച്ചിടുന്നേ കാന്തയിന്നൊരുക്കങ്ങൾ തീർന്നില്ലയോ യുഗായുഗം പ്രിയനുമായ് വസിച്ചിടുവാൻ;- 6 ഈ മഹൽ ഭാഗ്യത്തെ ധ്യാനിക്കുമ്പോൾ നാൾ തോറും ഭാരങ്ങളകന്നിടുന്നേ എൻ പ്രിയൻ തേജസ്സിൽ വെളിപ്പെടുന്നാ- നാളിതാ വേഗം ഇങ്ങടുത്തിടുന്നേ;-

Related Songs