Malayalam Hymn
Bhayapedilla njan marubhumiyatharayil
Bhayapedilla njan marubhumiyatharayil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ
നാഥനെന്റെ നായകനായ് കൂടെയുള്ളതാൽ:
തന്റെ സാന്നിദ്ധ്യം ഓർത്തനുദിനം
വാഴ് ത്തിടും സ്വർഗ്ഗതാതനെ (2)
വഹിച്ചിടുന്നവൻ തൻ കരങ്ങളിൽ
നടത്തിടുന്നു താൻ തൻ വഴികളിൽ;
ആനന്ദമേ ആശ്വാസമേ
ഉല്ലാസമേ ക്രിസ്ത്യ ജീവിതം (2)
2 ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽ
ആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ:
തൻ വരവിൽ ഞാൻ വസിച്ചനുദിനം
പാടിടും തൻ കൃപകളെ (2);- വഹിച്ചി...
3 അനർഥനാളിൽ താൻ തന്റെ കൂടാരത്തിലും
തിരുനിവാസത്തിന്റെ മറവിലും മറച്ചിടും:
പാറമേലെന്നെ ഉയർത്തിടുമവൻ
പാടിടും എൻ ദൈവത്തിനായ് (2);- വഹിച്ചി...