Atha kelkkunnu njan gatasamana

Malayalam Hymn

Atha kelkkunnu njan gatasamana

Atha kelkkunnu njan gatasamana lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അതാ കേൾക്കുന്നു ഞാൻ ഗത്സമന-തോട്ടത്തിലെ പാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്റെ ശബ്ദമതേ 1 ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ് ദേവാധിദേവാ നിൻ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ;- 2 പ്രാണവേദനയിലായ്, രക്തം വിയർത്തവനായ് എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ;- 3 ദുസ്സഹ-വേദനയാൽ മന്നവൻ യേശുതാനും മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻ രക്ഷയ്ക്കായി;- 4 സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസം ഏകുമവൻ-തൻ കഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ;- 5 അപ്പാ ഈ പാനപാത്രം നീക്കുക സാധ്യമെങ്കിൽ എന്നിഷ്ടമല്ലാ നിന്നിഷ്ടം ആകട്ടെ എന്നവൻ തീർത്തുരച്ചു;- 6 എന്നെയും തന്നെപ്പോലെ മാറ്റും ഈ മാ-സ്നേഹത്തെ എണ്ണി എണ്ണി ഞാൻ ഉള്ളം നിറഞ്ഞെല്ലാനാളും പുകഴ്ത്തീടുമേ;-

Related Songs