Daivathin paithal njan yeshuvin kude

Malayalam Hymn

Daivathin paithal njan yeshuvin kude

Daivathin paithal njan yeshuvin kude lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൈവത്തിൻ പൈതൽ ഞാൻ യേശുവിൻ കൂടെ ഞാൻ മേവുന്നു മന്നിതിൽ മോദമായ് ജീവിതം ധന്യമായ് സങ്കടം തീർന്നുപോയ് ഈ വിധം എന്നും ഞാൻ ഭാഗ്യവാൻ 2 ആകുലവേളയിലെപ്പോഴും താങ്ങിടും ആകയാൽ വ്യാകുലമില്ലിനീം ആശ്രയം നൽകിടുമൻപെഴും നെഞ്ചതിൽ ആശ്വസിപ്പിക്കും തൻകൈകളാൽ;- 3 ജീവിതപാതയിലേറിടും ഭാരത്തിൽ ഭീതനാകില്ല ഞാൻ ധൈര്യമായ് നാഥാനാമേശുവെ നോക്കി ഞാൻ പോയിടും ആനന്ദഗാനങ്ങൾ പാടി ഞാൻ;- 4 ഉറ്റവർ കൈവിടും നേരത്തും മാറാതെ മുറ്റും താൻ സ്നേഹിക്കും നിശ്ചയം ഇത്ര നൽനാഥനെ സ്നേഹിച്ചും സേവിച്ചും മാത്രമെൻ നാളുകൾ തീരണം;- 5 മേഘത്തിൽ വന്നിടും പ്രിയനാമേശുവെ വേഗത്തിൽ കാണും ഞാൻ തേജസ്സിൽ മൃത്യുവും ദുഃഖവും നിന്ദയും തീർന്നു ഹാ! നിത്യമായ് വാഴും തൻകൂടെ ഞാൻ;-

Related Songs