Malayalam Hymn
Asadhyamayathonnumilla en daivathin
Asadhyamayathonnumilla en daivathin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 അസാധ്യമായതൊന്നുമില്ല
എൻ ദൈവത്തിൻ വാക്കുകൾ മുമ്പിൽ
പർവ്വതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ
മാറുകില്ല തന്റെ ദയകൾ
ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ
മാറുകില്ല തന്റെ വചനം
യഹോവ നല്ലവനല്ലോ (2)
ഹാലേലുയ്യാ (2)
2 കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകില്ല
വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ
താഴ്വര വെള്ളത്താൽ നിറയും
ആത്മാവിനാലേ കൃപയെന്നാർത്തീടുകിൽ
ദൈവത്തിൻ പ്രവൃത്തികൾ കാണും
3 സൈന്യത്താലെയല്ല ഒരുശക്തിയാലുമല്ല
ആത്മാവിനാലെ അഭിഷേകത്താലെ
ശത്രുവിന്റെ നുകം തകരും
അധികാരത്താലെ അഭിഷേകത്താലെ
ശത്രുവിൻ കോട്ടകൾ തകരും;- യഹോവ…
4 യേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങും
വാനത്തിൻ കീഴെ ഭൂമിക്കു മീതേ
വേറൊരു നാമവുമില്ല
യേശുവിൻ നാമം രക്ഷിക്കും നാമം
ഏവരും ചേർന്നങ്ങു പാടും;- യഹോവ...