Malayalam Hymn
Daivathin aathmavaal nadatthenam enne nee
Daivathin aathmavaal nadatthenam enne nee lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവത്തിനാത്മവാൽ നടത്തേണം എന്നെ നീ (2)
പരിശുദ്ധത്മാവിനാൽ നിറക്കേണം കർത്താവെ (2)
പാപത്തെ ജയിച്ചീടാൻ സ്നേഹത്തിൽ വസിച്ചീടാൻ
പാവനാത്മാവേ നീ ആവസിക്ക എന്നിൽ നീ (2)
1. ക്ലേശങ്ങൾ വന്നിടുമ്പോൾ വേദന ഏറിടുമ്പോൾ (2)
ഭാരങ്ങൾ താങ്ങിടുവാൻ എന്നുമെൻ ചാരെയായ് (2)
എളിയവന് ദുർഗ്ഗമായ് കഷ്ടത്തിൽ കോട്ടയായ്
ഉഷ്ണത്തിൽ തണലായ് പാലിക്കും യേശു നാഥൻ (2)
2. വാഗ്‌ദത്തം നിറവേറ്റാൻ താമസിക്കല്ലേ നാഥാ (2)
വാഗ്‌ദത്തം ചെയ്ത കർത്താ വാക്ക് മാറാത്ത നാഥാ (2)
തീയിൽ കൂടി നടന്നാൽ നീ വെന്തു പോകില്ല
നദി നിന്നെ മുക്കുകില്ല അഗ്നിജ്വാല ദഹിപ്പിക്കില്ല (2)
3. ഞാനിതാ വേഗം വരുന്നു എന്നുള്ള വാക്കു തന്നോൻ (2)
എത്രയും വേഗം വരും എന്നെയും ചേർത്തിടുവാൻ (2)
പുത്തനാം യെരുശലേമിൽ എത്തിടുവാൻ ആശയായ്
എന്നു മേഘേ വന്നിടുമെൻ പ്രാണ നാഥാ യേശുവേ (2)