Malayalam Hymn
Daivathin aathmaave enne
Daivathin aathmaave enne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവത്തിനാത്മാവേ
എന്നെ ശക്തിപ്പെടുത്തണമെ
ജീവന്റെ ആത്മാവേ
എന്നെ ബലപ്പെടുത്തണമെ (2)
ലോകത്തിൻ ആത്മാവിൽ
ഞാൻ തകർന്നു വീഴുമ്പോൾ
ജീവന്റെ ആത്മാവേ
എന്നെ ശക്തിപ്പെടുത്തണമേ (2)
ആരാധന... ആരാധന....
ആരാധന... ആരാധന.... (2)
മുൾപ്പടർപ്പിൽ ജ്വലിച്ചവൻ
മോശയെ വിളിച്ചവൻ
യാക്കോബേ നിന്നെ മാനിച്ചവൻ
ഞങ്ങളെയും ബലപ്പെടുത്തി (2)
ആരാധന...
ശത്രു എന്നെ തകർത്തപ്പോൾ
ബലഹീനനായി ഞാൻ നിന്നപ്പോൾ
വാഗ്ദാനം ചെയ്ത ആത്മാവേ
എന്നെ ശക്തിപ്പെടുത്തണമേ (2)
ആരാധന...
കുരിരുളിൽ ഞാൻ വീണപ്പോൾ
അന്ധകാരം എന്നിൽ നിറഞ്ഞപ്പോൾ
പ്രകാശിതനായി അവൻ വന്നേ
വാഗ്ദാനം ചെയ്തവൻ എന്നിൽ വന്നു (2)
ആരാധന... ആരാധന.... കർത്താവിന്
ആരാധന... ആരാധന.... യേശുവിന്
ആരാധന... ആരാധന.... എൻ കർത്താവിന്
ആരാധന... ആരാധന.... എൻ യേശുവിന്