Aavasikka neeyennum vishuddha aathmaave

Malayalam Hymn

Aavasikka neeyennum vishuddha aathmaave

Aavasikka neeyennum vishuddha aathmaave lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആവസിക്ക നീയെന്നും വിശുദ്ധ ആത്മാവേ നീ വസിക്ക ഈ സഭമേൽ കരുണയോടെന്നും നിന്നാത്മശക്തി ധരിച്ചു ഞങ്ങൾ നവ്യമായിന്ന് തീർന്നിടുവാൻ നിൻ കൃപകൾ നൽകിടേണമേ 1 ഉണങ്ങിയോരസ്ഥിസമാനർ ഞങ്ങളീ ഭൂവിൽ മരുപ്പച്ചകൾ തേടി അലഞ്ഞീടുന്നു ഉണർവ്വിൻ കാറ്റായ് വീശുക നീ പരിശുദ്ധാത്മാവേ ഉയിരേകും മഴയായ് പെയ്തനുഗ്രഹിക്ക-നീ;- 2 തകർന്ന മതിലുകൾ പോലെ ജീവിതങ്ങളും ആശയറ്റു തകരും മാനവ സ്വപ്നങ്ങളും എഴുന്നേറ്റു ഞങ്ങൾ പണിഞ്ഞിടുവാൻ ദൈവമേ ഏകുക ആത്മാവിൻ ശക്തിയായ് നീ മുറ്റും;- 3 ഉയർന്നു പൊങ്ങിയ സിംഹാസനത്തിൻ ദർശനം ഞങ്ങളുള്ളിലേകിടേണം നീ ദൈവമേ അകൃത്യം നീക്കും കനലാൽ തൊട്ടു ശുദ്ധരാക്കി നീ അടിയാരെ സമാധാനത്തോടയച്ചിടേണമേ;- 4 അനന്തസ്നേഹത്തിൻ വറ്റാത്ത നീരുറവ നീ ഒഴുകിടട്ടെ ഞങ്ങൾ ജീവജലത്തിൻ നദികളായ് ദാഹശമനമേകുവാനീ മാനവർക്കെല്ലാം നീ വസിക്ക ഈ സഭമേൽ പരിശുദ്ധാത്മാവേ;-

Related Songs