Aathmave vanneduka vishuddha

Malayalam Hymn

Aathmave vanneduka vishuddha

Aathmave vanneduka vishuddha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആത്മാവേ! വന്നീടുക... വിശു- ദ്ധാത്മാവേ വന്നീടുക ആത്മാവേ! വേഗം വന്നെന്നതി പാപങ്ങ- ളാകെ നീയോർപ്പിക്ക-ഞാൻ ആയവയോർത്തു അലറിക്കരവതി- ന്നായി തുണച്ചീടുക;- ആത്മാവേ... കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻ കണ്ണിൽ നിന്നും ദൈവമേ-നിൻ തൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു- ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ... കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻ ചൊല്ലാലേ വേഗമയ്യോ ദിനം വെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു- കണ്ണുകളെ വേഗം നീ;- ആത്മാവേ... യേശു കുരിശിൽ മരിച്ച സ്വരൂപമെൻ മാനസം തന്നിൽ ദിനം പ്ര- കാശിപ്പതിനു തുണയ്ക്കുക ദൈവമേ ലേശവും താമസിയാ;- ആത്മാവേ... നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി- ക്കുന്നു മഹാപാപി ഞാൻ നിന്റെ പൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻ തന്നിഷ്ടനായ് നടന്നേൻ;- ആത്മാവേ... നിഗളം ദുർമോഹമവിശ്വാസം വഞ്ചന പകയെന്നിവയൊഴിച്ചു എ- ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെ വേഗം തന്നീടുക നീ;- ആത്മാവേ... അപ്പോസ്തോലരിലറങ്ങിയ വണ്ണമി- പ്പോളാകാശം പിളർന്നു നീ ഇപ്പാപിമേലിറങ്ങി ഹൃദയം തന്നി- ലെപ്പോഴും വാണീടുക;- ആത്മാവേ... ജീവജലമേ കനിഞ്ഞൻപോടെന്നിൽ നീ മേവാതിരിക്കുമെങ്കിൽ - നിത്യ ചാവിന്നിരയായിടും മഹാ-പാപി ഞാൻ ദൈവമേ കൈവിടല്ലെ;- ആത്മാവേ... ചൊല്ലിക്കൂടാത്ത ഞരക്കങ്ങളോടതി- വല്ലഭൻ മുമ്പിലയ്യോ - ഈ ചെള്ളാമെനിക്കായപേക്ഷിപ്പതിന്നു നീ തെല്ലും താമസിക്കല്ലെ;- ആത്മാവേ...

Related Songs