En aathmaave chinthikkuka nin

Malayalam Hymn

En aathmaave chinthikkuka nin

En aathmaave chinthikkuka nin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ ആത്മാവേ! ചിന്തിക്കുക നിൻ മണവാളൻ വരവെ നിൻ രക്ഷകൻ പ്രത്യക്ഷത ഉള്ളിൽ പ്രത്യാശ ആക്കുകേ എൻപ്രിയൻ മുഖം കാണും ഞാൻ തൻകീർത്തി നിത്യം പാടുവാൻ 2 ധ്വനിക്കുമേ തൻ കാഹളം ഉയിർക്കും എല്ലാ ശുദ്ധരും മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങൾ ദൂതരും 3 ഞാൻ ക്രിസ്തൻ ക്രൂശിൻ രക്തത്താൽ തൻമുമ്പിൽ നിഷ്കളങ്കനായ് സ്നേഹത്തിൽ വാഴും കൃപയാൽ സർവ്വവിശുദ്ധന്മാരുമായ് 4 എനിക്കായ് കണ്ണീർ ഒഴിച്ച തൃക്കണ്ണിൻ സ്നേഹശോഭയും ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടും 5 എൻകാന്തനേ! എൻഹൃദയം നിൻസ്നേഹത്താലെ കാക്കുകേ പ്രപഞ്ചത്തിൻ ആകർഷണം എന്നിൽ നിന്നകറ്റിടുക 6 നിൻ സന്നിധാനബോധത്തിൽ എൻ സ്ഥിരവാസം ആക്കുകേ നിൻ വരവിന്റെ തേജസ്സെൻ ഉൾക്കണ്ണിൻമുമ്പിൽ നിർത്തുകേ 7 ഒരായിരം സംവത്സരം നിൻമുമ്പിൽ ഒരു ദിനം പോൽ അതാൽ എൻ ഉള്ളം താമസം എന്നെണ്ണാതെന്നെ കാത്തുകൊൾ 8 നീ ദുഷിച്ചാലും ലോകമേ വൃഥാവിലല്ലെൻ ആശ്രയം നീ ക്രുദ്ധിച്ചാലും സർപ്പമേ ഞാൻ പ്രാപിക്കും തൻ വാഗ്ദത്തം 9 തൻ പുത്രൻ സ്വന്തമാകുവാൻ വിളിച്ചെൻ ദൈവം കൃപയാൽ വിശ്വസ്തൻ താൻ തികയ്ക്കുവാൻ ഈ വിളിയെ തൻ തേജസ്സാൽ

Related Songs