Malayalam Hymn
Karthave vannennil aathmaave
Karthave vannennil aathmaave lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കർത്താവേ വന്നെന്നിൽ ആത്മാവേ തന്നെന്നിൽ
ആവസിക്കെന്നുള്ളിൽ എന്നാളും
ജീവനും ശക്തിയും ജ്ഞാനവും തന്നെന്നെ
ആത്മാവിൻ ഫലത്താൽ നിറയ്ക്ക
തീ കത്തിക്ക എന്നിൽ തീ കത്തിക്ക
അഗ്നിയായ് എരിഞ്ഞുയരാൻ പരിശുദ്ധാത്മാവേ(2)
പാപങ്ങൾ ശാപങ്ങൾ ദോഷങ്ങൾ നീങ്ങിയെൻ
ആത്മം-ദേഹം-ദേഹി ശുദ്ധമായ്(2)
നിന്റെ ആലയമായ് വസിപ്പാൻ; കർത്താവേ...
വീശണമേ എന്നിൽ വീശണമേ
കാറ്റായ് വീശണമേ... പരിശുദ്ധാത്മാവേ…(2)
ജീവന്റെ പാതയിൽ സ്നേഹത്തിൻ പ്രഭയായ്
നന്മയിൻ സൗരഭ്യം തൂകുവാൻ(2)
തൃക്കരങ്ങളാൽ നയിക്കണമേ; കർത്താവേ...
പകരണമേ എന്നിൽ പകരണമേ
ഗിലയാദിൻ തൈലം... പരിശുദ്ധാത്മാവേ...(2)
സൗഖ്യമായ് ശാന്തിയായ് സഹനനമായ് സാക്ഷ്യമായ്
സാനന്ദം നിൻ സ്തുതി പാടുവാൻ (2)
നിൻ മഹത്വത്തിൽ നിറഞ്ഞിടുവാൻ; കർത്താവേ...
പെയ്യണമേ എന്നിൽ പെയ്യണമേ
മഴയായ് പെയ്യണമേ.. പരിശുദ്ധാത്മാവേ...(2)
എരിയും മരുവിൽ കനിവിൻ കരമായ്
ദാഹത്തിൻ ജലമായ് ഒഴുകാൻ (2)
ആത്മമാരിയാൽ നിറയ്ക്കണമേ; കർത്താവേ...