Athyunnathanam daivathin maravil

Malayalam Hymn

Athyunnathanam daivathin maravil

Athyunnathanam daivathin maravil lyrics · Malayalam Christian Song · Video

The Hymnal
Key of A
0 plays
WhatsApp

Lyrics

1 അത്യുന്നതനാം ദൈവത്തിൻ മറവിൽ സർവ്വശക്തൻ നിഴലിൻ കീഴിൽ കോട്ടയായവൻ സങ്കേതമായവൻ തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം ഞാനാരെ പേടിക്കും കർത്തനെന്റെ അഭയം ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ കൈപിടിച്ചു നയിക്കുന്നെന്നെ;- 2 പാപമൃത്യു ശാപഘോരപീഡയാൽ മനമുരുകും മർത്യസ്നേഹിതാ അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ യേശുവിന്റെ പാദേ ചേരുക;- ഞാനാ... 3 യുദ്ധം ക്ഷാമ രോഗ വിപ്ളവാദികൾ ഭൂലോകത്തെ നടുക്കീടുന്നു വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ ജയം വരിച്ചേശു വരുന്നു;- ഞാനാ... 4 രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ സത്യമാർഗ്ഗമന്വേഷിപ്പോനെ സത്യവഴിയും വാതിലുമായ യേശുനാഥൻ പാദം ചുംബിക്ക;- ഞാനാ...

Related Songs