Malayalam Hymn
Veezhukilenne - maamsa bhujam
Veezhukilenne - maamsa bhujam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വീഴുകിലെന്നെ താങ്ങിടും
വാഗ്‌ദത്തങ്ങൾ ഓർപ്പിച്ചിടും (2)
കെരീത്തിലും ഉറവ തുറക്കും
വാനവനെ നീ എന്നെ പുലർത്തും (2)
മാംസഭുജം ഇല്ലെനിക്ക്
മർതൃ ശബ്ദം ഇല്ലെനിക്ക് (2)
വല്ലഭനെ നിൻ ശബ്ദം മാത്രം
വാനവനെ നിൻ ശബ്ദം മാത്രം (2)
കാലടികൾ ഏറെ ഇടറി
കാത്തിരിപ്പാൻ ശക്തി ഇല്ലാതായി (2)
വഴുതി വീഴുവാൻ അവൻ സമ്മതിച്ചില്ല
കാവൽക്കാരൻ എന്നെ താങ്ങി നിർത്തി (2)
അക്കരെനാട്ടിൽ ഞാൻ എത്തുമ്പോൾ
എൻ പ്രിയൻ മുഖം കണ്ടിടുമ്പോൾ (2)
ഇന്നിഹത്തിൻ നിന്ദയെല്ലാം
അന്നു മാറും അതെന്നെന്നേക്കുമായി (2)
വല്ലഭനെ നിൻ ശബ്ദം മാത്രം
വാനവനെ നിൻ ശബ്ദം മാത്രം (2)