Daivam enne karuthukayaal

Malayalam Hymn

Daivam enne karuthukayaal

Daivam enne karuthukayaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദൈവം എന്നെ കരുതുകയാൽ ആകുലൻ ആകില്ല ഞാൻ തൻ കൃപയാൽ നടത്തുകയാൽ അനുദിനം പാടുന്നു ഞാൻ ആകുലത്തിൽ വ്യാകുലത്തിൽ തൻ കൃപ ഓർത്തിടും ഞാൻ ഓ ഓ തൻ കൃപ മനോഹരം (2) ആകു..... ദൈവം എന്നെ കരുതുന്നു ദൈവം എന്നെ കാക്കുന്നു ദൈവം എന്നെ പോറ്റുന്നു എന്നും ഞാൻ വാഴ്ത്തീടുമേ തൻ നാമം എന്നും ഞാൻ വാഴ്ത്തീടുമേ 2 ദൈവം എന്നെ കാക്കുകയാൽ അനുഗ്രം അനവധിയെ തന്റെ കണ്ണാൽ നടത്തുകയാൽ അനുദിനം ആനന്ദമേ ആപത്തിലും രോഗത്തിലും തൻ മുഖം നോക്കിടും ഞാൻ ഓ... തൻ തേജസ് അവർണനീയം;- ദൈവം... 3 ദൈവം എന്നെ പോറ്റുകയാൽ ക്ഷാമത്തിലും സുഭിക്ഷം തൻ ബലത്താൽ നിറയ്ക്കുയാൽ അനുദിനം പുലരുന്നു ഞാൻ ക്ഷാമത്തിലും ക്ഷീണത്തിലും തൻ ബലം ധ്യാനിക്കും ഞാൻ ഓ.... തൻ ബലം അതി ബഹുലം;- ദൈവം...

Related Songs