Ente daivam enne pottunnu

Malayalam Hymn

Ente daivam enne pottunnu

Ente daivam enne pottunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ദൈവം എന്നെ പോറ്റുന്നു എന്നെ കാക്കുന്നു തന്റെ ചിറകടിയിൽ അനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽ അതിശയമായെന്നെ പുലർത്തിടുന്നു 1 ഇടയനെപ്പോലെ കരുതിടുന്നു അമ്മയെപ്പോലെ വളർത്തിടുന്നു ഓരോ ദിവസമതും ഓരോ നിമിഷമതും അവനെനിക്കായ് കരുതിടുന്നു;- എന്റെ... 2 കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെ കോഴി തൻ കുഞ്ഞിനെ നോക്കുംപോലെ ആ ചിറകടിയിൽ ആ മറവിടത്തിൽ അവനെന്നെ സൂക്ഷിക്കുന്നു;- എന്റെ...

Related Songs