Ente saukhyam ange ishdame

Malayalam Hymn

Ente saukhyam ange ishdame

Ente saukhyam ange ishdame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ സൗഖ്യം അങ്ങേ ഇഷ്ടമേ തിരുഹിതമെന്നിൽ പുർണ്ണമാകട്ടെ എൻ യേശുവേ തൃപ്പാദങ്ങളിൽ സംപൂർണ്ണമായിപ്പോൾ സമർപ്പിക്കുന്നേ(2) 1 സൗഖ്യ നദി എന്നിലേക്ക് ഒഴുകിടട്ടെ സൗഖ്യം നല്കും ആഴിയിൽ ഞാൻ മുഴുകിടട്ടെ(2);- എന്റെ... 2 ക്രൂശിലെ നിണം എന്നിൽ ഒഴുകിടട്ടെ സിരകളിൽ ഒഴുകി ജീവൻ നല്കട്ടെ(2);- എന്റെ... 3 അടിപിണരിൻ ശക്തി എന്നിൽ പതിയട്ടെ രോഗത്തിന്റെ വേരെല്ലാമേ അറ്റുമാറട്ടെ(2);- എന്റെ... 4 സൃഷ്ടിക്കുന്ന ശബ്ദം എന്നിൽ മുഴങ്ങിടട്ടെ എന്നിൽ വേണ്ടതെല്ലാം ഉരുവാകട്ടെ(2);- എന്റെ...

Related Songs