Enne veendeduthavan ente

Malayalam Hymn

Enne veendeduthavan ente

Enne veendeduthavan ente lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നെ വീണ്ടെടുത്തവൻ എന്റെ രക്ഷയായവൻ എന്നെ പേരുചൊല്ലി വിളിച്ചവനെ ദാവീദും കൂട്ടരും പെട്ടകത്തിൻ മുൻപിൽ നൃത്തം ചെയ്താരാധിച്ചതുപോൽ ഞാൻ പാടും ഞാനാർക്കും ഞാനാനന്ദിച്ചീടും എൻ കർത്താവിൻ നാമത്തിൽ നൃത്തം ചെയ്യും 2 ഓട്ടക്കളത്തിലെ ലക്ഷ്യത്തിലെത്തിടാൻ മുൻപേ ഓടുക പതറാതെ പിൻപിലുള്ളതൊക്കെയും മറന്നുപോയിടുക പ്രതിഫലം ലഭിച്ചീടും നിശ്ചയമായും സോദരാ നീയും ഒരുങ്ങീടുക സോദരീ നീയും ഒരുങ്ങീടുക 3 മണവാളൻ വന്നിടും ആർപ്പുവിളി കേട്ടിടും കാലങ്ങൾ അടുത്തല്ലോ ഒരുങ്ങീടുക പ്രിയന്റെ മണിനാദം കാതുകളിൽ കേൾക്കുന്നു തെളിയിക്കൂ വിളക്കുകൾ എണ്ണയോടെ സോദരാ നീയും ഒരുങ്ങീടുക സോദരീ നീയും ഒരുങ്ങീടുക

Related Songs