Rathriyilulla ninte karuthalinum

Malayalam Hymn

Rathriyilulla ninte karuthalinum

Rathriyilulla ninte karuthalinum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 രാത്രിയിലുള്ള നിന്റെ കരുതലിനും രാവിലെയുള്ള നിന്റെ വിശ്വസ്തതയ്ക്കും(2) എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത(2) 2 ഞാനവന്റെ മുമ്പിൽ താണിരുന്നപ്പോൾ എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2) എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്റെ യേശുവല്ലാതാരുമില്ലല്ലോ(2);- രാത്രി... 3 അല്പനേരത്തേക്കവനെന്നെ മറന്നാൽ കോപത്തോടെ തന്റെ മുഖം തിരിച്ചാൽ(2) മനം തിരിഞ്ഞു മടങ്ങിവന്നാൽ അരികിൽ വന്നാശ്വാസം പകരുമവൻ(2);- രാത്രി... 4 യേശുനാഥന്റെ വരവടുത്തുപോയി മാനസാന്തരത്തിന്റെ സമയമായി(2) നമുക്കുപോകാം യേശുനാഥന്റെ കൂടെ ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2) 5 അബ്രഹാമിന്റെ ദൈവം വിശ്വസ്തനല്ലോ മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2) ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോൻ ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2);- രാത്രി...

Related Songs