En daivame en kartthaave

Malayalam Hymn

En daivame en kartthaave

En daivame en kartthaave lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ ദൈവമേ എൻ കർത്താവേ കൈവിടല്ലേ ഏഴയെന്നെ തനിച്ചു നിൽക്കാൻ ത്രാണിയില്ലാത്തയി (2) പ്രാണിയെന്നെ കൈവിടല്ലേ ദാസനാo ഞാനിതാ വന്നീടുന്നു നോക്കീടുന്നു വൻകരത്തിൽ പൊൻകരം നീട്ടി ചേർത്തീടണമെ കണ്മണിപോലെ കാത്തീടണമേ;- എൻ... അനുദിനജീവിതം അലകളാൽ ഉലയുന്നേ അടുത്തെത്തി കത്തീടേണമേ അലകൾക്കു മീതെ കടന്നു വന്ന് അലകളെ ശാന്തമാക്കീടണമെ;- എൻ... ശക്ത്തരാം ശത്രുക്കൾ പെരുകിവരുന്നേ എതിർക്കുവാനോ ശക്തിയില്ലേ ശക്തിയും ബുദ്ധിയും ന്യൂനമാണെ ദേവ സഹായിക്കുവാൻ വന്നീടണേ;- എൻ... കാഹളനാദം വാനിൽ മുഴങ്ങാൻ കാലങ്ങളേറെയോ കാന്ത കാത്തുനിൽക്കുന്ന നിൻ കാന്തയെ ചേർപ്പാൻ കാന്തവേഗം വന്നീടണേ;- എൻ...

Related Songs