Malayalam Hymn
Kaividillenneyen kartthaave nee
Kaividillenneyen kartthaave nee lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കൈവിടില്ലെന്നെയെൻ കർത്താവേ നീ
കൈവിട്ടാൽ പിന്നെയൊന്നാശ്രയിക്കാൻ വേറേ
ആരുമില്ലഴിയിൽ കർത്താവേ!
എനിക്കാരു-മില്ലൂഴിയിൽ കർത്താവേ!
1 കൈവിടുകില്ല ഞാനൊരുനാളുമെന്നുള്ള
വാക്കെനിക്കുള്ളതിൽ വിശ്വസിക്കുന്നു ഞാൻ
വാനവും ഭൂമിയും മാറുമെന്നാകിലും
വാനവവാഗ്ദത്തം മാറുന്നതല്ലല്ലോ;-
2 എന്നുടെ വിഷമങ്ങൾ വ്യക്തമായറിയുവാൻ
നിന്നെപ്പോലില്ലെനിക്കാരുമെൻ ദൈവമേ
ഉറ്റവരായാലും ഉത്തമരായാലും
തെറ്റിദ്ധരിപ്പതീ മർത്ത്യസ്വഭാവമാം;-
3 മർത്ത്യരെന്നാവശ്യമെന്തിന്നറിയുന്നു?
നിത്യദയാനിധേ! നീയറിഞ്ഞാൽ മതി
അറിഞ്ഞു നീ നൽകുന്ന തിമ്പമോ തുമ്പമോ
അനുഗ്രഹമാണെനിക്കതു മതിയെപ്പോഴും;-
4 ഒന്നിലുമേലൊന്നായ് വന്നിടുന്നെൻ മുമ്പിൽ
കുന്നുപോൽ വൻ തിരമാലകൾ ക്ലേശങ്ങൾ
നീ കനിഞ്ഞാൽ മതിയൊന്നു ചൊന്നാൽ മതി
ഭീകരദുരിതങ്ങളാകെയമർന്നുപോം;-
5 എത്ര നിസ്സാരമായ കാര്യമാണെങ്കിലും
എന്നെക്കൊണ്ടാവില്ല സാധിപ്പാൻ ദൈവമേ!
ഏതിനും നിൻതുണ വേണമെന്നരവും
ഏഴയെൻ ബലമെല്ലാം നിന്നിലാണേശുവേ!;-