Saddhyame ellaam saaddhyame

Malayalam Hymn

Saddhyame ellaam saaddhyame

Saddhyame ellaam saaddhyame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സാദ്ധ്യമേ എല്ലാം സാദ്ധ്യമേ ദൈവത്താൽ എല്ലാം സാദ്ധ്യം അസാദ്ധ്യമായ് ഒന്നുമില്ല- നിന്നാൽ അസാദ്ധ്യമായ് ഒന്നുമില്ല 1 കടലിന്മേൽ നടന്നവനേ കൊടും കാറ്റടക്കിയവനേ സാത്താനെ ജയിച്ചവനേ സർവ്വ വല്ലഭനെ;- സാദ്ധ്യമേ... 2 ചെങ്കടൽ- അങ്ങെ കണ്ടാൽ ഓടി മാറീടുമേ യോർദാൻ- നിൻ മുമ്പാകെ പിൻവാങ്ങി പോയിടുമേ;- സാദ്ധ്യമേ... 3 മരിച്ചു ഉയിർത്തവനേ മരണത്തെ ജയിച്ചവനേ ജയം കൊണ്ട മണവാട്ടിയെ ചേർപ്പാൻ വരുന്നവനേ;- സാദ്ധ്യമേ... 4 യേശുവിൻ നാമത്തിങ്കൽ ഭൂതങ്ങൾ അലറി ഓടും രോഗിമേൽ കൈകൾ വെച്ചാൽ സൗഖ്യം നിശ്ചയമേ;- സാദ്ധ്യമേ...

Related Songs