Malayalam Hymn
Ellaam ariyunna daivam
Ellaam ariyunna daivam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എല്ലാം അറിയുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം (2)
ആഴിയിലും, ഊഴിയിലും
അനുഗ്രഹമാണെന്റെ ദൈവം
1 മിഴികളിൽ നിറയുന്ന നീർമൊട്ട് പോലും
തുരുത്തിയിൽ സൂക്ഷിക്കും ദൈവം (2)
മുഖമൊന്നു വാടിയാൽ സാന്ത്വനമായെൻ
അരികിലുണ്ടെപ്പോഴും ദൈവം (2);- എല്ലാം...
2 എരിയുന്ന തീജ്വാലക്കിരയായി മാറാതെ
കരങ്ങളിൽ താങ്ങുന്ന ദൈവം (2)
വൈരികൾ മുമ്പാകെ മേശയൊരുക്കുന്ന
അത്ഭുതവാനായ ദൈവം (2);- എല്ലാം...