Malayalam Hymn
Enne nannaayi ariyunna daivame
Enne nannaayi ariyunna daivame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്നെ നന്നായ് അറിയുന്ന ദൈവമേ
നീയാണെൻ ആശ്രയമായവൻ
നീയല്ലാതാരും ഇല്ലെനിക്ക്
നീ മാത്രമാണെൻ ആശ്രയം (2)
1 നിന്ദിതപാത്രമായ് തീർന്നപ്പോഴും
നീ എന്നെ ദിനംതോറും വഴിനടത്തി
കുശവന്റെ കൈയിലെ കളിമണ്ണുപോൽ
അടിയനേയും നീ മെനയണമേ (2)
2 കൂട്ടുക്കാർ ബന്ധങ്ങൾ അകന്നപ്പോഴും
അകലാത്ത നാഥനെൻ പടകിലുണ്ട്
ഈ മരുയാത്രയിൽ നടന്നപ്പോഴും
തളരാതെ വീഴാതെ താങ്ങിനിർത്തി (2)
3 എൻ ഹൃത്തിൽ ഭാരങ്ങൾ ഏറിടുമ്പോൾ
നിൻകരം എന്നെ താങ്ങി നിർത്തി
എന്റെ നിനവുകൾ മാറ്റി എഴുതി
പുതിയൊരു സൃഷ്ടിയായ് തീർത്തുവല്ലോ (2)