Enne nannayi ariyunna oruvan

Malayalam Hymn

Enne nannayi ariyunna oruvan

Enne nannayi ariyunna oruvan lyrics · Malayalam Christian Song · Video

The Hymnal
Key of C
0 plays
WhatsApp

Lyrics

എന്നെ നന്നായ് അറിയുന്നൊരുവൻ യേശു അല്ലാതെ ആരുമില്ലാ ചിന്താതീതം അവന്റെ നന്മകൾ ചന്തമോടെ നടത്തുന്ന സ്നേഹം ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഞാൻ പാടിടും ആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻ ഇന്നും എന്നും എനിക്കിമ്മാനുവേൽ (2) 1 എന്റെ കഷ്ടങ്ങളിൽ തുണയായിടും വരും നഷ്ടങ്ങൾ നികത്തിടും ബുദ്ധിമുട്ടൊക്കെയും മാറ്റിടും പുഷ്ടിയോടെന്നെ പോറ്റിടും; ശത്രു മുൻപാകെ മേശ ഒരുക്കും മിത്രമാണെനിക്കവൻ എന്നുമേ (2);- എന്നെ... 2 അവൻ നമുക്കായ് കരുതുന്നതിനാൽ ഇനി ആകുലം എന്തിനായ് തിരുക്കരം അവൻ നീട്ടി അണയ്ക്കും അരുമയോടെന്നെ അണച്ചിടും; രാവും പകലും നിന്നെ സ്തുതിക്കും നാഥാ നീ എത്ര വല്ലഭനായ്(2);- എന്നെ... 3 എന്റെ പ്രത്യാശ നാഥന്നരികിൽ പുതു ഉടൽ ധരിച്ചണഞ്ഞിടും പുത്തൻ യെറുശലേം പുരിയതിൽ പരൻ ഒരുക്കും തൻ ഭവനത്തിൽ; പുതു ഗാനം പാടി വാസം ചെയ്യും പ്രിയനോടൊത്തു മോദമായ് ഞാൻ (2);- എന്നെ...

Related Songs