Ninne ariyunna oruvan uyarathilunde

Malayalam Hymn

Ninne ariyunna oruvan uyarathilunde

Ninne ariyunna oruvan uyarathilunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിന്നെ അറിയുന്ന ഒരുവൻ ഉയരത്തിലുണ്ട് ഉള്ളം കലങ്ങിടല്ലേ - മനമേ ഉള്ളം കലങ്ങിടല്ലേ 1 ഉള്ളിലെരിയും തീക്കനലുകൾ ഉള്ളതുപോലറിയാൻ ഉലകത്തിലാർക്കും സാദ്ധ്യമല്ല ഉറ്റവർ അകന്നു മാറിയാലും ഉടയവൻ മാറുകില്ല (2) 2 ഉലകത്തിൻ താങ്ങുകൾ ക്ഷണികമല്ലോ ഉലയും ബന്ധങ്ങളും ഉരുവാക്കിയോരും ഉപേക്ഷിക്കിലും ഉരുകി പ്രാർത്ഥിക്കും നേരം നിന്നെ ഉയർത്തും ഉന്നതമായ് (2) എന്നെ അറിയുന്ന ഒരുവൻ ഉയരത്തിലുണ്ട് ഉള്ളം കലങ്ങുകില്ല - ഇനിമേൽ ഉള്ളം കലങ്ങുകില്ല

Related Songs