Malayalam Hymn
Enne nannaayi ariyum
Enne nannaayi ariyum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നെ നന്നായി അറിയും
എന്നെ നന്നായി പുലർത്തും
എന്റെ പ്രാണനായകൻ യേശു
അമ്മ ഓമനിക്കും പോൽ
അപ്പൻ താലോലിക്കും പോൽ
എന്നെ നാഥൻ വഴി നടത്തും
1 കാൽ കല്ലിൽ തട്ടാതെ ഞാൻ വീണു പോകാതെ
തൻ ദൂതർ ഉണ്ട് കാവലായി
ഉള്ളം കരത്തിൽ എന്നെ വരച്ചിരിക്കുന്നതാൽ
എനിക്ക് ഏതും ഭയമേ ഇല്ല
2 എൻ മുഖം വാടില്ല ലജ്ജിതനായി തീരില്ല
നിന്ദിച്ചവരുടെ മദ്ധ്യത്തിൽ
വരുംകാലം ഒക്കെയും എൻ തല ഉയർത്തി
നടത്തിടും അന്ത്യംവരെ;-
3 എൻ നാഥൻ വരവിൻ ലക്ഷണങ്ങൾ കാണുന്നേ
അന്ത്യകാല സംഭവങ്ങളാൽ
എണ്ണ നിറച്ചീടാം കാത്തുകാത്തിരുന്നീടാം
എൻ പ്രിയൻ വരവിനായി;-