Enikkay marichavane enne nannaayi

Malayalam Hymn

Enikkay marichavane enne nannaayi

Enikkay marichavane enne nannaayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എനിക്കായ് മരിച്ചവനെ എന്നെ നന്നായി അറിയുന്നോനെ എൻ പാപമെല്ലാം പോക്കി തിരുരക്തത്തിൽ കഴുകീടണേ 1 പണിയണമേ തിരുപാത്രമായ് ചൊരിയണമേ തിരുകൃപകളെന്നിൽ മെനയണമേ നിൻ തിരുഹിതംപോൽ സമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്‌;- 2 കടുംചുവപ്പായതാം പാപങ്ങളും കഴുകേണമെ കനിവുളള ദൈവമേ നിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ മായിക്കണെ എൻ കുറവുകളേ;- 3 നിൻവഴി ഏതെന്ന് കാണിക്കണേ അതിലേ നടപ്പാൻ അരുളേണമേ നീ തന്നതാം വേലയെ തികച്ചീടുവാൻ പകർന്നീടണെ നിൻ ആത്മശക്തി;- 4 കയ്പ്പിന്റെ ശോധന പെരുകീടുമ്പോൾ ബലത്തോടെ നടപ്പാൻ പിടിക്കേണമേ നീ അടിക്കിലുമെന്നെ മറക്കാത്തവൻ ചേർത്തീടണെ നിൻ മാർവ്വരികിൽ;-

Related Songs