Malayalam Hymn
Nannaayi enne menanja
Nannaayi enne menanja lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നന്നായി എന്നെ മെനഞ്ഞ
എന്റെ പൊന്നേശു തമ്പുരാനെ
ഉള്ളം കരത്തിൽ കരുതും
നീ മാത്രമെൻ ഉടയോൻ നാഥാ
ഇനിയേറെ ഞാനെന്തു ചൊൽവാൻ
എന്നെ നന്നായി അറിയുന്ന പ്രിയനെ
അന്ത്യം വരെയും പാടാൻ
നന്ദി അല്ലാതെ ഒന്നുമില്ലപ്പാ
2 ശോധനകളിൽ മനം തളരാൻ
ഇനി ഇടയായിടല്ലെ പരനെ
കൃപയിൽ തണലിൽ വളരാൻ
നീ ഒരുക്കുന്ന വഴികൾക്ക് നന്ദി(2)
3 നിൻ സ്നേഹം മാത്രം മതിയെ
വേറെയൊന്നും വേണ്ടിനി നാഥാ
ക്രൂശിന്റെ വഴിയെ ഗമിക്കാം
നല്ല ദാസനായ് ഓട്ടം തികയ്ക്കാം(2)
ചങ്കു പിളർന്നും സ്നേഹിച്ചു എന്നെ
എൻ സർവ്വവും നീ യേശുവേ...