Malayalam Hymn
Aarum enne ariyaanjappol
Aarum enne ariyaanjappol lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആരും എന്നെ അറിയാഞ്ഞപ്പോൾ
യേശു നാഥൻ തേടിവന്നു
മാർവ്വിലെന്നെ ചേർത്തണച്ചു
എന്നെയും തൻ പൈതലാക്കി
സ്തോത്ര ഗീതം പാടിടും
യേശുവേ ഞാൻ വാഴ്ത്തിടും (2)
ലോകം എങ്ങും പോയിടും
സാക്ഷിയായ് ഞാൻ മാറിടും (2)
ഇന്നു കാണുന്നതെല്ലാം
ദൈവദാനം മാത്രമേ
താതൻ കൃപയാലെന്നെ
അണച്ചീടും നിത്യവും
(സ്തോത്ര ഗീതം…)
അത്യുച്ചനാദത്തോടെ
നിത്യവും സ്തുതിക്കും ഞാൻ
യേശുവേ നാഥാ ദേവ
അത്യുന്നതനാം പുത്രാ
(സ്തോത്രഗീതം…)