Malayalam Hymn
Nee en prathyasha - aarum kaanaathe
Nee en prathyasha - aarum kaanaathe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആരും കാണാതെ ഏകയായ് നിന്നപ്പോൾ
എന്നെ കണ്ടവൻ യേശു
ആരും കേൾക്കാൻ ഇല്ലാതെ വന്നപ്പോൾ
എന്നെ കേട്ടവൻ യേശു (2)
എന്റെ ദുഃഖങ്ങൾ നീ അറിഞ്ഞു
എന്റെ കണ്ണുനീര്‍ നീ തുടച്ചു (2)
അമ്മയേക്കാൾ എന്നെ സ്നേഹിച്ചു നീ
നിത്യമായ് എന്നെ സ്നേഹിച്ചു നീ
ഉള്ളം കലങ്ങിയ നേരങ്ങളിൽ
ആശ്വാസമായവൻ നീയല്ലയോ
ബലഹീനതയിൽ ഞാൻ ആയ നേരം
ശക്തിപകർന്നവൻ നീയല്ലയോ (2)
കൃപമതി ഈജീവിതയാത്രയിൽ
വീഴാതെ നിന്നിൽ നിലനിന്നിടാൻ (2)
(എന്റെദുഃഖങ്ങൾ...)
മുൻപിൽ ശൂന്യത നിറഞ്ഞനേരം
വാഗ്‌ദത്തം തന്നവൻ നീയല്ലയോ
ആശ അറ്റുപോയ നിമിഷങ്ങളിൽ
പ്രത്യാശ നിറച്ചവൻ നീയല്ലയോ (2)
കണ്ണീരില്ലാ ദുഃഖങ്ങളില്ലാത്ത
ശാശ്വത വീടെനിക്കൊരുക്കിടുന്നു (2)
(എന്റെദുഃഖങ്ങൾ...)