Malayalam Hymn
Ennodu nee kshamiccheduka
Ennodu nee kshamiccheduka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നോട് നീ ക്ഷമിച്ചീടുക
നിൻ സാന്നിദ്ധ്യം എന്നിൽ അരുളീടുക
നിൻ മുഖം ഞാൻ ദർശിക്കുന്നെ
നിൻ സാന്നിദ്ധ്യം എന്റെ വാഞ്ചയാണേ
അരുളീടുക നിൻ സാന്നിദ്ധ്യം
മൺകൂടാരത്തിൽ നിറച്ചീടുക (2)
എന്നോട് നീ...
മറ്റാരേക്കാളും ആഴമായി
എന്നെ അറിയുന്ന നല്ല നാഥൻ
ജീവൻ പോലും എനിക്കായി നൽകി
അതിശ്രേഷ്ഠനാം യേശു നാഥാ
നിറച്ചീടുക നിൻ സ്നേഹത്താൽ
അറിയേണമെന്നിൽ ആഴമായി (2)
എന്നോട് നീ...
നീതിയിൻ തേജസാൽ എന്നെ മൂടി
അഭിഷേകതൈലം എന്നിൽ പകർന്നു
ആദ്യത്തേക്കാളും അധികമായി
എന്നെ നടത്താൻ നീ ശക്തനല്ലേ
നിറച്ചീടുക നിൻ തേജസാൽ
ആത്മ ശക്തിയാലെന്നും നയിച്ചീടുക (2)
എന്നോട് നീ...