Malayalam Hymn
Aaradhanaykku yogyane aaradhi
Aaradhanaykku yogyane aaradhi lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആരാധനയ്ക്കു യോഗ്യനെ
ആരാധിക്കുന്നു സന്നിധെ
ആരാധ്യനായ യേശുവെ
ആത്മാവെ തന്ന ദൈവമെ(2)
ആരാധന ആരാധന
സർവ്വലോക സ്രഷ്ടവിനാരാധന
ആരാധന ആരാധന
ആത്മാവിലും സത്യത്തിലും ആരാധന(2)
ജീവനറ്റ പാപികൾക്കു ജീവനേകിടാൻ
ജീവനെവെടിഞ്ഞ നാഥനാരാധന(2)
ജീവ വചനമേകി നമ്മെ ജീവനോടെ കാത്തിടും
ജീവനാഥൻ യേശുദേവനാരാധന(2)
ദൂതരിൻ സ്തുതികളിൽ വസിക്കും നാഥനെ
കീർത്തനങ്ങൾ പാടിനാമിന്നാരാധിക്കാം(2)
ആത്മാവിൽ നാം ഏകമോടെ വാഴ്ത്തിടാം മഹേശനെ
സ്തോത്രയാഗത്താൽ എന്നും ആരാധിക്കാം(2)
സർവ്വശക്തനായ നിത്യ സത്യദൈവത്തെ
ശക്തിയോടെ ആത്മാവിൽ നാം ആരാധിക്കാം (2)
വല്ലഭന്റെ നന്മകൾക്കായി ഹല്ലേലുയ്യ പാടീടാം
നന്ദിയോടെ പാടി വാഴ്ത്തി ആരാധിക്കാം (2)