Aaradhanaykkettam yogyane

Malayalam Hymn

Aaradhanaykkettam yogyane

Aaradhanaykkettam yogyane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധനയ്ക്കേറ്റം യോഗ്യനേ പതിനായിരങ്ങളിൽ സുന്ദരനേ ആരിലും ഉന്നതനാമേശുവേ ആരാധിക്കുന്നിതാ നിന്നെ ഞങ്ങൾ (2) കഷ്ടനഷ്ടങ്ങളാൽ എൻ മനം നീറിടുമ്പോൾ ഉറ്റവർ ഉടയവർ മാറിടുമ്പോൾ (2) മാറിടാത്തേശുവെൻ നല്ലയിടയൻ അന്ത്യത്തോളം നടത്തീടുമവൻ (2);- ആരാധ... ഈ ലോകം എനിക്കൊരാശ്വാസവും നൽകുകില്ല സാന്ത്വനം ഏകിടും നിത്യരാജ്യം (2) എനിക്കായിട്ടൊരുക്കുന്നുണ്ടേശുനാഥൻ അതിനായ് നിത്യം ഞാനും കാത്തിടുന്നേ (2);- ആരാധ...

Related Songs