Malayalam Hymn
Aaradhyane unnathane sthuthikku yogyane
Aaradhyane unnathane sthuthikku yogyane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആരാധ്യനെ ഉന്നതനെ സ്തുതിക്കു യോഗ്യനെ (2)
സർവ്വസ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ
യേശുവേ നീ മാത്രമേ (2)
നിൻ സ്നേഹത്താൽ വീണ്ടണ്ടെടുത്തു നിത്യമാം രക്ഷയേകി
എൻ പ്രാണനാം യേശുനാഥാ രക്ഷകനാം യേശുവേ (2)
സർവ്വ സ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ
യേശുവേ നീ മാത്രമേ (2)
സന്തോഷവും എൻ ആശയും നീമാത്രം എൻ യേശുവേ
നിർമ്മലനാം എൻ നാഥനേ സത്യമാം എൻ യേശുവേ (2)
സർവ്വസ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ
യേശുവേ നീ മാത്രമേ (2)
എൻ പേർക്കായി നീ ക്രൂശിതനായി സ്നേഹവാനാം യേശുവേ
എൻ പേർചൊല്ലി വീണ്ടെടുത്തു നിൻ മകനാക്കിയതാൽ (2)
സർവ്വസ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ
യേശുവേ നീ മാത്രമേ (2)
സർവ്വത്തെയും നിർമ്മിച്ചോനെ സർവ്വത്തിൻ നായകനെ
ഇരുന്നോനും ഇരിക്കുന്നോനും വരുന്നവനും നീയേ (2)
സർവ്വസ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ
യേശുവേ നീ മാത്രമേ (2)