Aaradhyane aaradhyane aaradhi

Malayalam Hymn

Aaradhyane aaradhyane aaradhi

Aaradhyane aaradhyane aaradhi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധ്യനേ ആരാധ്യനേ ആരാധിക്കുന്നിതാ ഞങ്ങൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നിതാ ഞങ്ങൾ 1 ചെങ്കടൽ രണ്ടായി പിളർന്നവനേ മാറാ മധുരമായി തീർത്തവനേ യെരിഹോ മതിലു തകർത്തവനേ യോർദ്ധാൻ ചിറപോൽ നിർത്തിയോനേ യാഹാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ 2 ഇടയനെ രാജാവായ് തീർത്തവനേ കാക്കയാൽ ആഹാരം നൽകിയോനേ കർമ്മേലിൽ അഗ്നിയായ് ഇറങ്ങിയോനേ ഭക്തൻ തൻ പ്രാർത്ഥന കേട്ടവനേ യാഹാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ 3 മനുഷ്യനായ് ഭൂവിതിൽ വന്നവനേ യോർദ്ധാനിൽ സ്നാനം കഴിഞ്ഞവനേ വചനമാം ഭക്ഷണം ഏകിയോനേ രോഗികൾക്കാശ്വാസം നൽകിയോനേ ക്രിസ്തുവാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ 4 പാപങ്ങളെല്ലാം ഏറ്റവനേ പാതാള ഗോപുരം ജയിച്ചവനേ പത്മോസിൽ തേജസ്സിൽ വന്നവനേ നിത്യമാം ജീവന്റെ ഉറവിടമേ യേശുവാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ

Related Songs