Sthuthikku yogyane vazhthedame

Malayalam Hymn

Sthuthikku yogyane vazhthedame

Sthuthikku yogyane vazhthedame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തൂതിയ്ക്കു യോഗ്യനെ വാഴ്ത്തീടാമേ സ്തൂത്യനാമേശുവെ വണങ്ങീടാമേ സ്തൂതികളിന്മേൽ വാസം ചെയ്യും ഉന്നതനേ എന്നും സ്തൂതിച്ചീടാമേ ഹാ! അത്ഭുതമേ അവൻ പരിപാലനം ആനന്ദമേ പരമാനന്ദമേ നന്ദിയാലുള്ളവും നിറഞ്ഞീടുന്നതാൽ നാം ഹല്ലേലുയ്യാ സ്തൂതി പാടിടാമേ കഴിഞ്ഞ നാളെല്ലാം കൺമണിപോൽ കരുണയാൽ നമ്മെ കാത്തതിനാൽ കർത്തൻ തൻ കരത്തിൽ പാലിച്ചെന്നും ക്യപയതും ഏകിയേ –സ്തൂതിച്ചീടാമേ ഘോര മരുഭൂമിയാത്രയതിൽ അൻപുള്ള യേശുവിൻ ഇൻപസ്വരം നാൾ തോറും കേൾപ്പിച്ചു നടത്തുന്നതാൽ നന്ദിയാൽ നിറഞ്ഞു നാം സ്തൂതിച്ചീടാമേ അഗ്നിയിൽക്കൂടെ നാം നടന്നാലും ആഴിയിൻ വെള്ളങ്ങൾ കവിഞ്ഞാലും ശോധന ഏറ്റവും പെരുകിയാലും ജയം നമുക്കേകിയതാൽ സ്തൂതിച്ചീടാമേ കാന്തയിൻ ക്ലേശങ്ങൾ തീർന്നിടുമെ കഷ്ടങ്ങളഖിലവും നീങ്ങിടുമേ തേജസ്സിന്മേൽ തേജസ്സണിഞ്ഞവളായ് സീയോനിൽ വാണെന്നും സ്തൂതിച്ചീടാമേ

Related Songs