Malayalam Hymn
Arumayulleshuve kurishil maricha
Arumayulleshuve kurishil maricha lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അരുമയുള്ളേശുവേ കുരിശിൽ മരിച്ച-എൻ
ജീവനെ വീണ്ട രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
ദുർഘടമലകൾ കടന്നു വരുന്നേ
1 വീടും മറന്നു ഞാൻ നാടും മറന്നു ഞാൻ
ഉടയവനേ നിന്റെ തിരുമുഖം കാൺമാൻ
അടിയനെ വഴിയിൽ പലവിധയാപത്തിൻ
നടുവിൽ നീ നടത്തി പരിപാലിച്ചു;-
2 അപ്പനേക്കാളുമെന്നമ്മയെ കാളുമെൻ-
ഓമനയുള്ളെൻ രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
അരുമയുള്ളേശുവേ നിന്നെ മതിയേ;-
3 കീറിയ വസ്ത്രവും നാറുന്ന ദേഹവും
പൊഴിയുന്ന കഷണവും എന്നുടെ പ്രിയനെ
ലാസറെ പോലെനിക്കീധരയേകിലും
അരുമയുള്ളേശുവേ നിന്നെ മതിയേ;-
4 വാളാൽ മരിക്കിലും പഞ്ഞത്താൽ ചാകിലും
സിംഹങ്ങൽ ചീന്തി കഴുകന്മാർ പറിക്കിലും
രക്ഷകനേശുവേ കാരുണ്യവാനേ
നിശ്ചയമായെനിക്കവിടുത്തേ മതിയേ;-
5 വീട്ടിൽ മരിക്കയോ കാട്ടിൽ പോയ് ചാകയോ
റോമയിൽ പോകയോ തടവിൽ ഞാൻ ആകയോ
അടികളും ഇടികളും പഴികളും ദുഷികളും
അരുമയുള്ളേശുവിൻ പേരിൽ ഞാൻ സഹിക്കാം;-
6 പോകുന്നു ഞാൻ എന്റെ പ്രേമസഖി നിന്റെ
മാറിൽ വസിച്ചെന്റെ വീടൊന്നു കാൺമാൻ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
അരുമയുള്ളേശുവേ നിന്നെ മതിയേ;-