Malayalam Hymn
Njangalanayunnu kurishil
Njangalanayunnu kurishil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഞങ്ങളണയുന്നു കുരിശിൽ
അഭയമരുളണമേ
നിന്റെ പാണികളാൽ തൊടുവാൻ
കരുണ തോന്നണമേ
ദുഃഖസാഗരമാർത്തലച്ചീ-
തോണിയുലയുമ്പോൾ
തപ്തഹൃദയതടങ്ങളിൽ
തിരി കെട്ടുപോകുമ്പോൾ(2)
നൽദയാപരനേ നയിക്കണ-
മിന്നു നിൻ വഴിയേ...(2);- ഞങ്ങൾ…
നിത്യപാപച്ചുമടുമായ് മരു-
യാത്ര തുടരുമ്പോൾ
അർത്ഥമറിയാതഗ്നിയിൽ ചിറ-
കറ്റു വീഴുമ്പോൾ (2);-
ആരുമില്ലാതനന്യരായ് ഇരു-
ളാകെ മൂടുമ്പോൾ
ലക്ഷ്യമില്ലാതേകരായ്
വഴി മാഞ്ഞുപോകുമ്പോൾ(2);-