Sthuthichiduvin kerthanangal - devadhi devane

Malayalam Hymn

Sthuthichiduvin kerthanangal - devadhi devane

Sthuthichiduvin kerthanangal - devadhi devane lyrics · Malayalam Christian Song · Video

The Hymnal
Key of A
0 plays
WhatsApp

Lyrics

1 സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻ സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻ ദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നു വല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ് 2 തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെ ഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ;- ദേവാ... 3 കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനം കേട്ടില്ല മാനവരിൻ കാതുകൾ തൻവചനം;- ദേവാ... 4 തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാം പലമുറ നാം പാടിടുക പരമനു സങ്കീർത്തനം;- ദേവാ... 5 ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾ മാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ;- ദേവാ... 6 മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണം ധനം സുഖം സന്തോഷമെല്ലാം നമുക്കുതൻ തിരുചരണം;- ദേവാ...

Related Songs