Malayalam Hymn
Njan uruvakum mumpe
Njan uruvakum mumpe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു
ആ ഉള്ളം കരത്തിൽ എന്നെ വരച്ചു
ഉള്ളതുപോൽ അറിഞ്ഞിടും
ഉള്ളം കൈയ്യാൽ താങ്ങിടും
ഉന്നതനാം ഉടയവനേ
യേശുവേ മാറാത്ത മിത്രമേ
യേശുവേ ഉയരിന്റെ ഉയിരാണേ(2)
2 കൂട്ടം തെറ്റിപ്പോയ് ഏകനായ് മാറി ഞാൻ
കൂട്ടത്തെ വിട്ടിട്ട് തേടി നീ എന്നെയും
മുറിവുകൾ മാറ്റിയും തോളിൽ വഹിച്ചതും
നല്ലിടയനായ് കൂടെ നടന്നതും;-
3 മറ്റാരേക്കാളിലും മാറാത്ത വാഗ്ദത്തം
എൻ പേർക്കായ് നൽകിയും ആശ്ചര്യമായതും
എൻ നിന്ദമാറ്റിയും എൻ കണ്ണാൽ കാണിച്ചും
എൻ തല ഉയർത്തിയും ജയത്തോടെ നടത്തിടും;-