Vazhthuvin yahovaye

Malayalam Hymn

Vazhthuvin yahovaye

Vazhthuvin yahovaye lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വാഴ്ത്തുവിൻ യഹേവയെ കീർത്തിപ്പിൻ തൻ നാമത്തെ നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം 2 തൻ വിശുദ്ധ വചനം അന്ധതയിൽ വെളിച്ചം നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം 3 പേയിൻ വാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൻ നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം 4 ചേറ്റിൽ നിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റി കാക്കുന്നോൻ നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം 5 യിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്ത വംശമാം നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം 6 കഷ്ടനഷ്ടങ്ങളിലും രോഗശോകങ്ങളിലും നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം 7 യേശു വീണ്ടുംവന്നിടും ക്ലേശമാകെ മാറ്റിടും നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം 8 കേൾപ്പിൻ ചെറിയവരേ ചൊല്ലിൻ വലിയവരേ നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം 9 സർവ്വശക്തൻ ഭക്തനേ ധൈര്യമോടെ പാടുക നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം 10 വന്ദിക്ക എന്നാത്മാവേ നന്ദിയോടീ ദൈവത്തെ നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

Related Songs